പ്രവാസി മലയാളി വ്യവസായി സി.സി തമ്പിക്ക് ജാമ്യം

ഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മലയാളി പ്രവാസി വ്യവസായി സി.സി തമ്പിക്ക് ജാമ്യം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ വിദേശത്തുള്ള സ്വത്തുക്കളുമായി ബന്ധപ്പെട്ടതാണ് കേസ്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലുമാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചത്.