രാഷ്ട്രീയ കോര്‍ട്ടില്‍; സൈന നെഹ്‌വാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ഡല്‍ഹി: ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ബി.ജെ.പിയില്‍. സൈനയുടെ മൂത്ത സഹോദരിയും ബി.ജെ.പി അംഗത്വം നേടി. പാര്‍ട്ടി ദേശീയ സെക്രട്ടറി അരുണ്‍ സിങ്ങിന്റെ സാന്നിധ്യത്തിലാണ് അവര്‍ അംഗത്വം സ്വീകരിച്ചത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തതാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം.

സൈന ബിജെപിയില്‍ ചേരുമെന്ന കാര്യത്തില്‍ നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സൈനയുടെ ബിജെപി പ്രവേശം പ്രചാരണ രംഗത്ത് പാര്‍ട്ടിക്ക് ഗുണകരമായേക്കും. രാജ്യമെമ്പാടും ശക്തമായ ആരാധക സാന്നിദ്ധ്യമുള്ള താരമാണ് സൈന. കഠിനാധ്വാനികളെ ഏറെ ഇഷ്ടമാണെന്നും രാജ്യത്തിന് വേണ്ടി രാവും പകലുമില്ലാതെ ജോലി ചെയ്യുന്ന നരേന്ദ്ര മോദിയെ പോലെയുള്ള നേതാവിനൊപ്പം ജോലി ചെയ്യാനാകുന്നത് തന്റെ ഭാഗ്യമാണെന്നും സൈന അംഗത്വം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരിന്റെ ഖേലോ ഇന്ത്യ പദ്ധതിയെയും സൈന പ്രശംസിച്ചു. പ്രധാന മന്ത്രിയില്‍
നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രാജ്യത്തിന് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സൈന കൂട്ടിച്ചേര്‍ത്തു. ബാഡ്മിന്റണില്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന സൈന, 2012ല്‍ ഒളിമ്പിക് മെഡലും മെഡലും നേടിയിട്ടുണ്ട്.