യു.എ.ഇയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു

ദുബായ്: യു.എ.ഇയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നുള്ള കുടുംബാംഗത്തിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇയാളുടെ ആരോഗ്യ നിലയില്‍ ആശങ്കയില്ലെന്നും നിരീക്ഷണത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാരെ നേരത്തെ തന്നെ യു.എ.ഇ വിമാനത്താവളങ്ങളില്‍ സ്‌ക്രീന്‍ ടെസ്റ്റിനു വിധേയമാക്കിയിരുന്നു. ചൈനയുടെ വിവിധ നഗരങ്ങളില്‍ നിന്ന് നിത്യം ആയിരങ്ങളാണ് യു.എ.ഇ എയര്‍പോര്‍ട്ടുകളില്‍ വന്നിറങ്ങുന്നത്. സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നു നേരിട്ടല്ലാതെയും രാജ്യത്തേക്കു കടക്കുന്ന യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കും. കൊറോണ ബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കണമെന്ന നിര്‍ദേശവും യു.എ.ഇ നല്‍കി.