അതീവ ജാഗ്രതാ മേഖല; പോലീസ് സ്റ്റേഷനുകളില്‍ ഷൂട്ടിംഗ് നിരോധിച്ച് ഡി.ജി.പി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ ഷൂട്ടിംഗ് നിരോധിച്ചു. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഡി.ജി.പി  സി.ഐമ്മാര്‍ക്കു കൈമാറി. പോലീസ് സ്റ്റേഷനുകള്‍ പോലുള്ള അതീവജാഗ്രതാ മേഖലയില്‍ സിനിമാ ചിത്രീകരണം പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുകാരണവശാലും അനുവദിക്കാനാവില്ലെന്നും, അതിനാല്‍ പോലീസ് സ്റ്റേഷനും പരിസരവും ഷൂട്ടിംഗിനു വിട്ടുനല്‍കേണ്ടെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.

കഴിഞ്ഞമാസം കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ ഷൂട്ടിംഗിന് അനുവാദം നല്‍കിയത് പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരുന്നു. ഇക്കാര്യങ്ങള്‍കൂടി കണക്കിലെടുത്താണു സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം.