മുഖ്യമന്ത്രി ഗവര്‍ണറുമായി ഒത്തുകളിച്ചു: ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഗവര്‍ണര്‍ക്കും ഭരണപക്ഷത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഗവര്‍ണറുമായി ഒത്തുകളിച്ചു. സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമിടയില്‍ അന്തര്‍ധാര സജീവമെന്നും ചെന്നിത്തല. ആര്‍എസ്എസ് ഏജന്റാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണരെ തിരിച്ചു വിളിക്കണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുകയാണ്.

പ്രതിപക്ഷാംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് സര്‍ക്കാര്‍ തല്ലിച്ചതച്ചെന്നും ചെന്നിത്തല പറഞ്ഞു. ഞങ്ങള്‍ വളരെ മാന്യമായി പ്രതിഷേധിക്കുന്നവരാണ്. എന്നാല്‍ വാച്ച് ആന്‍ഡ് വാര്‍ഡുമാരെ ഉപയോഗിച്ച് ഞങ്ങളെ നേരിടുകയാണ് ചെയ്തത്.

കേരള നിയമസഭയുടെ അന്തസ് ഉയര്‍ത്തി പിടിക്കാന്‍ എന്തു കൊണ്ട് സ്പീക്കറും മുഖ്യമന്ത്രിയും ശ്രമിക്കുന്നില്ല. ലാവലിന്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പിണറായി ഗവര്‍ണറെ ഒരു പാവയാക്കി ഉപയോഗിക്കുകയാണ്. ലാവലിന്‍  കേസില്‍ നിന്നും രക്ഷപ്പെടാന്‍ പിണറായിക്ക് സാധിക്കില്ല എന്നും ചെന്നിത്തല പറഞ്ഞു.