കൊറോണയെ പിടിച്ചു കെട്ടാനാവാതെ ചൈന; മരണം 132 ആയി

ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 131 ആയി ഉയര്‍ന്നു. സെന്‍ട്രല്‍ ഹുബൈ പ്രവിശ്യയിലാണ് പുതുതായി 25 പേര്‍കൂടി മരണപ്പെട്ടത്. 840 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ സ്ഥിരീകരിച്ചു. ഇതോടെ ആറായിരത്തോളം പേര്‍ക്ക് വൈറസ് ബാധിച്ചതായാണ് കണക്ക്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുള്‍പ്പെടയുള്ള രാജ്യങ്ങളിലെ പൗരന്‍മാരെ ചൈനയില്‍ നിന്ന് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാവുകയാണ്. വുഹാന്‍ നഗരത്തിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ജര്‍മ്മനി, ജപ്പാന്‍, തായ്ലാന്‍ഡ്, ദക്ഷിണകൊറിയ, വിയറ്റ്നാം, സിങ്കപ്പൂര്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ്, യു.എസ്, എന്നീ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.