കാട്ടാക്കട കൊലപാതകം; പോലീസിന് വീഴ്ച്ച സംഭവിച്ചായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്വന്തം സ്ഥലത്തു നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ വീട്ടുടമയെ ജെ.സി.ബി ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിന് വീഴ്ച്ച സംഭവിച്ചതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. മണ്ണുമാഫിയയുടെ അതിക്രമത്തില്‍ നിന്ന് രക്ഷതേടി സംഗീതും കുടുംബവും വിളിച്ചിട്ടും പോലീസ് എത്തിയില്ലെന്നാണ് വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തല്‍.

രാത്രി 12.50 ന് സംഗീത് വിളിച്ചിട്ടും രാത്രി 1.45 നാണ് പോലീസ് എത്തിയത്. അതേസമയം, സംഭവത്തില്‍ പിടിയിലാകാനുണ്ടായിരുന്ന അവസാന പ്രതിയും കീഴടങ്ങി. കൊല്ലപ്പെട്ട സംഗീതിന്റെ കാര്‍ മാറ്റിയിട്ട ബൈജുവാണ് കീഴടങ്ങിയത്. ഇതോടെ പ്രതിപ്പട്ടികയിലുള്ള എട്ട് പേരും പിടിയിലായി.