ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റും മകളും അപകടത്തില്‍ മരിച്ചു

കാലിഫോര്‍ണിയ: അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റും മകളും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. ബ്രയന്റെ സ്വകാര്യ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇവരോടൊപ്പം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റ് ഒമ്പതുപേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച്ചയായിരുന്നു അപകടം. 13 കാരിയായ മകള്‍ ജിയാനയും ബാസ്‌ക്കറ്റ് ബോള്‍ താരമായിരുന്നു.

മകളെ പരിശീലനത്തിന് കൊണ്ടു പോവുന്നതിനിടെയാണ് അപകടം. 1991 ല്‍ നിര്‍മ്മിതമായ എസ് 76 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. അമേരിക്കന്‍ പ്രൊഫഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ ടീം ആയ ലേക്കേസിന് വേണ്ടി കളിച്ച സീസണുകളില്‍ 18 ലും കോബിയായിരുന്നു താരം. 2008, 2012 ഒളിംപിക്സില്‍ അമേരിക്കക്ക് വേണ്ടി സ്വര്‍ണമെഡലും കോബി നേടിയിട്ടുണ്ട്. 2007-08 കാലഘട്ടത്തിലെ എന്‍.ബി.എ താരങ്ങളില്‍ ഏറ്റവും വിലയേറിയ താരമായിരുന്നു കോബി.