റിപ്പബ്ലിക്ക് ദിനത്തില്‍ നരേന്ദ്ര മോദിക്ക് ഭരണഘടനയുടെ പകര്‍പ്പയച്ച് കോണ്‍ഗ്രസ്

ഡല്‍ഹി; റിപ്പബ്ലിക്ക് ദിനത്തില്‍ നരേന്ദ്ര മോദിക്ക് ഭരണഘടനയുടെ പകര്‍പ്പയച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം, ”പ്രിയപ്പെട്ട പ്രധാനമന്ത്രി ഭരണഘടന ഉടനെ നിങ്ങളുടെയടുത്തെത്തും രാജ്യത്തിനെ ഭിന്നിപ്പിക്കുന്നതിനിടക്ക് സമയം കിട്ടുമ്പോള്‍ ഇതൊന്നു വായിക്കുക, സ്നേഹത്തോടെ കോണ്‍ഗ്രസ്. എന്നെഴുതിയ തുറന്നകത്ത് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്.
രാജ്യവ്യാപകമായി പൗരത്വ ഭേദഗതി വിരുദ്ധ പ്രതിഷേധം നടക്കുന്നതിനിടക്കാണ് കോണ്‍ഗ്രസിന്റെ പുതിയ പ്രതികരണം.