മനുഷ്യ മഹാശൃംഖലയ്ക്കിടെ യുവാവിന്റെ ആത്മഹത്യാശ്രമം

കൊല്ലം: എല്‍ഡിഎഫിന്റെ മനുഷ്യമഹാശൃംഖലയ്ക്കിടെ കൊല്ലത്ത് യുവാവിന്റെ ആത്മഹത്യാശ്രമം. വന്ദേമാതരം എന്ന് വിളിച്ചാണ് ഇയാള്‍ കൈ ഞരമ്പ് മുറിച്ചത്. പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണ്.

കൊല്ലം രണ്ടാം കുറ്റി സ്വദേശി അജോയ് ആണ് കൈമുറിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.അതേസമയം ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ എടുത്ത് എല്‍ഡിഎഫിന്റെ മനുഷ്യ മഹാശൃംഖല ആരംഭിച്ചു. മനുഷ്യ മഹാശൃംഖലയില്‍ പ്രമുഖരടക്കം നിരവധി പേരാണ് അണിചേര്‍ന്നത്.