ജെ.സി.ബി ഇടിച്ച് കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതികള്‍ പിടിയില്‍

കാട്ടാക്കട: യുവാവിനെ ജെ.സി.ബി ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികള്‍ പിടിയിലായി. ഒളിവിലായിരുന്ന ഉത്തമനും സാജുവുമാണ് പിടിയിലായത്. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ജനുവരി 24 ന് പുലര്‍ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം.

പുരയിടത്തില്‍ നിന്ന് മണ്ണ് മാഫിയകള്‍ മണ്ണ് കടത്താന്‍ ശ്രമിക്കുന്നവരെ തടയാന്‍ ശ്രമിച്ച ഉടമസ്ഥനെ ജെ.സി.ബി കൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. നേരത്തെ വനംവകുപ്പ്
മണ്ണെടുത്തിരുന്നതിനാല്‍ അവരായിരിക്കും എന്നാണ് വീട്ടുകാര്‍ ആദ്യം ധരിച്ചത്. പരിക്കേറ്റ സംഗീതിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.