പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മൂഴിക്കല്‍ പങ്കജാക്ഷിക്ക് പത്മശ്രീ

ഡല്‍ഹി: ഈ വര്‍ഷത്തെ പത്മശ്രീ പുരസ്‌കാരം നോക്കുവിദ്യാ പാവകളി കാലകാരി മൂഴിക്കല്‍ പങ്കജാക്ഷിക്ക്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലാരൂപമാണ് നോക്കുവിദ്യാ പാവകളി. എട്ടാം വയസുമുതല്‍ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവര്‍ത്തിക്കുന്ന പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ പ്രചാരണത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പത്മശ്രീ നല്‍കി ആദരിച്ചത്. എസ്.രാമകൃഷ്ണന്‍ ( സാമൂഹ്യപ്രവര്‍ത്തനം), രവി കണ്ണന്‍ (സാമൂഹ്യപ്രവര്‍ത്തനം) എന്നിവരും പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.