വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 20 വര്‍ഷം കഠിന തടവും പിഴയും

കാസര്‍കോട്: നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 20വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടുതലായി തടവില്‍ കഴിയണം. പീഡനത്തിനിരയായ കുട്ടിക്ക് 10ലക്ഷം രൂപ നഷ്ടപരിഹാരമായും നല്‍കണം.

കാസര്‍കോട് പോക്സോ കോടതി ജഡ്ജി പി ശശികുമാര്‍ ആണ് ചുള്ളിക്കര ജി. എല്‍ പി സ്‌ക്കൂള്‍ അധ്യാപകന്‍ പി രാജന്‍ നായര്‍ക്ക് ശിക്ഷ വിധിച്ചത്. 2018 ഒക്ടോബര്‍ 11 ന് സ്‌കൂള്‍ ഐ ടി സ്മാര്‍ട്ട് ക്ലാസ്സ് റൂമില്‍ വച്ച് പീഡിപ്പിച്ച കേസിലാണ് വിധി. പോക്സോ വകുപ്പ് പരിഷ്‌കരിച്ച ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ വിധിയാണ് ഇത്.