കൂടത്തായി ആല്‍ഫൈന്‍ കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കോഴിക്കാട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ആല്‍ഫൈന്‍ കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇതോടെ കൊലപാതക പരമ്പരയിലെ മൂന്നാമത്തെ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. താമരശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 500 ഓളം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.

മൂന്ന് പ്രതികളും 129 സാക്ഷികളുമാണ് കുറ്റപത്രത്തിലുള്ളതെന്നും 130 രേഖകളും കുറ്റപത്രത്തിന്റെ ഭാഗമാണെന്നും വടകര റൂറല്‍ എസ്.പി കെ.ജി. സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷാജുവിനെ സ്വന്തമാക്കുന്നതിനു വേണ്ടി ഒന്നാം പ്രതി ജോളി ബ്രെഡില്‍
സയനൈഡ് പുരട്ടി നല്‍കി ആല്‍ഫൈനെ കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തല്‍. കേസില്‍ റോയി തോമസിന്റെ സഹോദരന്‍ റോജോ തോമസ് പ്രധാന സാക്ഷിയാണ്.