യു.എസില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം തടാകത്തില്‍

വാഷിങ്ടണ്‍: യു.എസില്‍ കാണാതായ യൂണിവേഴ്സിറ്റി ഓഫ് നോട്ടറെ ഡാം സീനിയല്‍ വിദ്യാര്‍ത്ഥിനിയും മലയാളിയുമായ ആന്‍ റോസ് ജെറിയെ(21) തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ക്യാംപസ് വളപ്പിലെ സെന്റ് മേരീസ് തടാകത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.  ജനുവരി 21 ന് ആന്‍ റോസ് ജെറിയെ കാണാതായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ കേന്ദ്രങ്ങള്‍ അറിയിച്ചു. 2016ല്‍ മിനസോട്ടയിലെ ബ്ലെയിന്‍ ഹൈസ്‌കൂളില്‍ നിന്നാണ് ആന്‍ റോസ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. നാഷനല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയിട്ടുള്ള ആന്‍ റോസ് ഓടക്കുഴല്‍ വിദഗ്ധയാണ്. എറണാകുളം സ്വദേശിയാണ്.