സൗദിയില്‍ വാഹനാപകടം; ആലപ്പുഴ സ്വദേശി മരിച്ചു

റിയാദ്: സൗദിയിലെ റിയാദില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സൈനുദ്ദീന്‍ കബീര്‍ (53) ആണ് മരിച്ചത്. തലസ്ഥാന നഗരിയായ റിയാദില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ ലൈലാ അഫ്ലാജില്‍ ട്രെയിലറും വിഞ്ചും കൂട്ടിയിടിച്ചാണ് അപകടം. വ്യാഴാഴ്ച അര്‍ധരാത്രിയായിരുന്നു അപകടം. നടന്നത്. സൈനുദ്ദീന്‍ ഓടിച്ചിരുന്ന വിഞ്ച് മുമ്പില്‍ സഞ്ചരിച്ചിരുന്ന ട്രെയിലറില്‍ ഇടിക്കുകയായിന്നു.

ഇദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഹോത്ത ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് ലൈലാ അഫ്ലാജ് കെ.എം.സി.സി നേതാവ് മുഹമ്മദ് രാജ, നാട്ടുകാരായ സൈഫ് കുന്നപ്പള്ളി, നൗഷാദ് പള്ളാത്തുരുത്തി, പൊക്കത്തി റെജി എന്നിവര്‍ രംഗത്തുണ്ട്. ഭാര്യ: സലീന. മക്കള്‍: നാസിയ, നാജിയ, മുഹമ്മദ് സിനാന്‍.