പൗരത്വ നിയമ ഭേദഗതി സിലബസില്‍ ഉള്‍പ്പെടുത്തി ലഖ്നൗ യൂണിവേഴ്സിറ്റി

ലഖ്നൗ: പൗരത്വ നിയമ ഭേദഗതി (സി.എ.എ) വിഷയം സിലബസില്‍ ഉള്‍പ്പെടുത്തി ലഖ്നൗ യൂണിവേഴ്സിറ്റി. ഇതിനെതിരെ മുന്‍ യു.പി മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതി രംഗത്തെത്തി. പൊളിറ്റിക്കല്‍ സയന്‍സ് കോഴ്സിന്റെ ഭാഗമായാണ് സി.എ.എ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘സി.എ.എയ്ക്കു മേലുള്ള സംവാദം നല്ലതാണ്.

പക്ഷെ, വിഷയം കോടതിയില്‍ ഇരിക്കേ ലഖ്നൗ യൂണിവേഴ്സിറ്റിയുടെ സിലബസില്‍ കൊണ്ടുവന്നത് തികച്ചും തെറ്റാണ്’- മായാവതി പറഞ്ഞു. എന്നാല്‍ വിഷയം ഉള്‍പ്പെടുത്തിയതിനെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ന്യായീകരിച്ചു. നിലവില്‍ ഇത് സുപ്രധാന വിഷയമാണെന്നും എന്തുകൊണ്ട്, എന്തിന്, എങ്ങനെ പൗരത്വ നിയമം ഭേദഗതി ചെയ്തുവെന്ന് പഠിക്കേണ്ടത് അത്യാവശ്യമാണെന്നും മേധാവി ശശി ശുക്ല പറഞ്ഞു.