സി.എ.എയെ അനുകൂലികള്‍ക്ക് കുടിവെള്ളം നിഷേധിച്ചതായി വ്യാജപ്രചാരണം; കര്‍ണാടക ബി.ജെ.പി എം.പിയ്ക്കെതിരെ കുറ്റിപ്പുറം പോലീസ് കേസെടുത്തു

മലപ്പുറം: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് കോളനി നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന വ്യാജ പ്രചാരണവുമായി രംഗത്തെത്തിയ ബി.ജെ.പിയുടെ ചിക്മംഗളൂര്‍ എം.പി ശോഭ കരന്തലജെയ്ക്കെതിരെ കുറ്റിപ്പുറം പോലീസ് കേസെടുത്തു.

153 എ വകുപ്പ് പ്രകാരം മതസ്പര്‍ധ വളര്‍ത്താനുള്ള ശ്രമത്തിനാണ് പോലീസ് കേസെടുത്തത്. കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂര്‍ കോളനി നിവാസികള്‍ക്ക് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചെന്നാണ് സംഘ് പരിവാര്‍ വ്യാജ പ്രചരണം നടത്തിയിരുന്നത്.