ഭൂവുടമയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; ഒരാള്‍ അറസ്റ്റില്‍

കാട്ടാക്കട: മണ്ണെടുപ്പ് തടഞ്ഞ ഭൂവുടമയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പോലീസില്‍ കീഴടങ്ങി. മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിച്ച വിജിനാണ് കീഴടങ്ങിയത്. മുഖ്യപ്രതി സജുവിനായുള്ള തെരച്ചില്‍ തുടരുന്നതായി പോലീസ് അറിയിച്ചു. സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത കാഞ്ഞിരംവിള സ്വദേശി സംഗീതിനെയാണ് തലയ്ക്കടിച്ച് കൊല്ലപ്പെടുത്തിയത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് സംഗീതിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഉടന്‍ തന്നെ സംഗീതിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.