വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് ഭാമ

നടി ഭാമ വിവാഹിതയാകുന്നു. ദുബായില്‍ ബിസിനസുകാരനായ അരുണാണ് വരന്‍. വിവാഹ നിശ്ചയ ചിത്രങ്ങള്‍ ഭാമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ചെന്നിത്തല സ്വദേശിയായ അരുണ്‍ ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ്. വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോവാന്‍ തനിക്ക് ആഗ്രഹമില്ലെന്നും കൊച്ചിയില്‍ തന്നെ സെറ്റില്‍ ചെയ്യാനാണ് തീരുമാനമെന്നും ഭാമ പറയുന്നു.

അരുണും കൊച്ചിയില്‍ സെറ്റില്‍ ചെയ്യാനുള്ള ശ്രമങ്ങളിലാണെന്നും ഭാമ കൂട്ടിച്ചേര്‍ത്തു. ജനുവരിയിലാണ് വിവാഹം. വിവാഹവും മെഹന്തിചടങ്ങും ഭാമയുടെ ജന്മനാടായ കോട്ടയത്തുവച്ചായിരിക്കും നടക്കുക. സിനിമാ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായുള്ള വിവാഹസല്‍ക്കാരം കൊച്ചിയിലായിരിക്കും.