ചൈനയില്‍ വൈറസ് ബാധ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ്

ബെയ്ജിങ്: ചൈനയില്‍ ഭീതി വിതച്ച് കൊറോണ വൈറസ്. വൈറസ് ബാധയേറ്റ് രണ്ട് പേര്‍ മരിക്കുകയും 40 പേര്‍ക്ക് സ്ഥിരീകരിക്കുകയും ചെയ്‌തെന്ന് ചൈന വ്യക്തമാക്കുമ്പോല്‍ 1400 പേരിലേക്കെങ്കിലും രോഗം പരന്നിട്ടുണ്ടാകാമെന്നാണ് ലണ്ടന്‍ ആസ്ഥാനമായ ഇംപീരിയല്‍ കോളേജിന്റെ വെളിപ്പെടുത്തല്‍. സ്ഥിതിഗതികളില്‍ ആശങ്കയുണ്ടെന്ന് ചൈനയിലെ പകര്‍ച്ചവ്യാധി
വിഭാഗവും വ്യക്തമാക്കി.

ചൈനയെ ഭീതിയിലാഴ്ത്തിയ വൈറസ് ബാധിച്ച് രണ്ടാമത്തെ മരണം സംഭവിച്ച സാഹചര്യത്തില്‍ ചൈനയിലുള്ള അഞ്ഞൂറോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി സര്‍ക്കാര്‍. ഇതിനോടകം ആരംഭിച്ച ചൈനീസ് ന്യൂ ഇയര്‍ അവധിയുടെ ഭാഗമായി നിരവധി വിദ്യാര്‍ത്ഥികളാണ് ഇന്ത്യയിലേക്ക് മടങ്ങാനിരിക്കുന്നത്.

വൈറസ് ആദ്യമായി കണ്ടെത്തിയ വൂഹാന്‍ നഗരത്തില്‍ നൂറോളം വിദ്യാര്‍ത്ഥികളുള്‍പ്പെടെ അഞ്ഞൂറിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യൂണിവേഴ്സിറ്റി ടൗണ്‍ നഗരത്തിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പഠിച്ച് കൊണ്ടിരിക്കുന്നത്. 2020 ജനുവരി 11 ലെ കണക്കുകള്‍ പ്രകാരം ചൈനയില്‍ നോവല്‍ കൊറോണ വൈറസ് ബാധിച്ച 41 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ഇന്ത്യന്‍ എംബസിയില്‍ നിന്ന് അറിയിച്ചു.

നിയും ശ്വസന സംബന്ധമായ പ്രയാസങ്ങളുമാണ് ലക്ഷണങ്ങളെങ്കിലും സാംക്രമിക രോഗമാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. വൂഹാന്‍ നഗരത്തില്‍ നിന്ന് യാത്ര ചെയ്യുന്നവരും നഗരത്തിലേക്ക് പോകുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. ഇന്ത്യയിലേക്കുള്ള മടക്കയാത്രയില്‍ അസ്വസ്ഥതകള്‍ തേന്നുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എംബസി ഉപദേഷ്ടാവ് മുന്നറിയിപ്പ് നല്‍കി.