വിദേശ യാത്രയിലുണ്ടായ മോശം അനുഭവം പങ്കുവച്ച് നടി സോനം കപൂര്‍

മുംബൈ: ലണ്ടനില്‍ യൂബര്‍ ടാക്സി ഡ്രൈവറില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന് ബോളിവുഡ് നടി സോനം കപൂര്‍. എഴുത്തുകാരിയായ പ്രിയ മുള്‍ജിയുടെ ട്വീറ്റിന് മറുപടിയായാണ് സോനം ലണ്ടനില്‍ ഉണ്ടായ ദുരനുഭവം പങ്കുവച്ചത്. വിദേശത്ത് യാത്രചെയ്യാന്‍ കഴിവതും പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് അവര്‍ പറഞ്ഞു. താന്‍ വിളിച്ച യൂബര്‍ ടാക്സിയുടെ ഡ്രൈവര്‍ യാത്രക്കാരോട് പെരുമാറാന്‍ അറിയാത്തയാളാണെന്നും ഇയാള്‍ തന്നോട് ഒച്ചയെടുത്ത് അലറുകയായിരുന്നുവെന്നും സോനം പറഞ്ഞു.

ജനുവരി ആദ്യം സോനം കപൂര്‍ ബ്രിട്ടീഷ് എയര്‍വൈസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. രണ്ട് തവണ ബ്രിട്ടീഷ് എയര്‍വെയ്സില്‍ നിന്ന് ലഗേജ് നഷ്ടമായതിനെ തുടര്‍ന്നാണ് സോനം കമ്പനിക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. താന്‍ പഠിക്കേണ്ടത് പഠിച്ചുവെന്നും ഇനി യാത്രയ്ക്ക് ബ്രിട്ടീഷ് എയര്‍വൈസ് ഉപയോഗിക്കില്ല എന്നുമായിരുന്നു സോനം പ്രതികരിച്ചത്.