‘ഒരുത്തീ’യിലൂടെ തിരിച്ചു വരാന്‍ ഒരുങ്ങി നവ്യ നായര്‍

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മിക്കുന്ന വി കെ പ്രകാശ് ചിത്രം ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടിയും മഞ്ജു വാരിയരും ചേര്‍ന്ന് പുറത്തിറക്കി. മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി നവ്യ നായര്‍  നീണ്ട ഇടവേളക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് ഒരുത്തീ. നവ്യ നായര്‍ക്കൊപ്പം വിനായകനും പ്രധാന വേഷത്തിലെത്തുന്നു.

ഒരുത്തിയുടെ ഫസ്റ്റ് ലുക്ക് അന്നൗണ്‍സ്മെന്റ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ദി ഫയര്‍ ഇന്‍ യു എന്ന ടാഗ് ലൈനോടുകൂടി വന്നിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഇതിനോടകം തന്നെ വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.