കശ്മീരില്‍ ഹിമപാതം; 4 സൈനികരും 5 നാട്ടുകാരും മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മാച്ചില്‍ സെക്ടറില്‍ തിങ്കളാഴ്ച ഉണ്ടായ ഹിമപാതത്തില്‍ നാലു സൈനികര്‍ക്ക് വീരമൃത്യു. ഒരു സൈനികനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം.

അതേസമയം, ഗണ്ടര്‍ബാല്‍ ജില്ലയിലെ സോണ്‍മാര്‍ഗില്‍ ഉണ്ടായ മറ്റൊരു ഹിമപാതത്തില്‍ അഞ്ചു പ്രദേശവാസികള്‍ മരിച്ചു. ഒന്‍പത് പേരാണ് മഞ്ഞിനടിയില്‍ കുടുങ്ങിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ നാലുപേരെ രക്ഷിച്ചു. വടക്കന്‍ കശ്മിരില്‍ രണ്ടു ദിവസമായി കനത്ത മഞ്ഞുവീഴ്ചയാണ്.