പ്രവാസിയുടെ ആഡംബരകാറും ബൈക്കും കത്തിച്ചു; നാല്‍പത് ലക്ഷം രൂപയുടെ നഷ്ടം

തൃശൂര്‍: മാളയില്‍ പ്രവാസിയുടെ ആഡംബര കാറും രണ്ട് ബൈക്കുകളും പെട്രോള്‍ ഒഴിച്ച് കത്തിച്ചു. മാള കൊച്ചുകടവില്‍ ഷാഹുല്‍ ഹമീദിന്റെ വീട്ടിലാണ് ആക്രമം നടന്നത്. നാല്‍പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. തീയും പുകയും ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ എഴുന്നേറ്റപ്പോഴേക്കും വാഹനങ്ങള്‍ ഏതാണ്ട് കത്തിയിരുന്നു.