‘ദേവീന്ദര്‍ സിങ് ‘ദേവിന്ദര്‍ ഖാന്‍’ ആയിരുന്നെങ്കിലോ’- കേന്ദ്രത്തോട് ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ്

ഡല്‍ഹി: കശ്മീര്‍ താഴ്വരയുടെ പടച്ചട്ടയുടെ വിടവ് വ്യക്തമായെന്ന് കോണ്‍ഗ്രസ് നേതാവ് ആധിര്‍ ചൗധരി. കശ്മീര്‍ ഡി.എസ്.പി ദേവീന്ദര്‍ സിങ്ങിനെ തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ദേവീന്ദര്‍ സിങ് ‘ദേവിന്ദര്‍ ഖാന്‍
ആയിരുന്നെങ്കില്‍ ആര്‍.എസ്.എസ് എങ്ങിനെയായിരിക്കും പ്രതികരിച്ചിട്ടുണ്ടാവുകയെന്നും ആധിര്‍ ചൗധരി പരിഹസിച്ചു.

ദേവിന്ദര്‍ സിങിന് പുല്‍വാമ ഭീകരാക്രമണവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്ന് കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ പുതിയ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ലോക്സഭ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു.’കശ്മീര്‍ താഴ്വരയിലെ യഥാര്‍ഥ ഭീകരവാദികള്‍ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞു വരികയാണ്. ദേവിന്ദര്‍ സിങിന് പകരം ദേവിന്ദര്‍ ഖാന്‍ ആയിരുന്നെങ്കില്‍ ആര്‍.എസ്.എസ് ഇങ്ങനെയാണോ പ്രതികരിക്കുക’ ആധിര്‍ ചൗധരി ട്വീറ്റ്‌ചെയ്തു.