മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ ആക്രമണം; രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്

ഇടുക്കി: തൊടുപുഴയില്‍ മുത്തൂറ്റ് ശാഖ തുറക്കാനെത്തിയ ജീവനക്കാര്‍ക്ക് നേരെ ആക്രമണം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ശാഖ തുറക്കാനെത്തിയ 12 ജീവനക്കാരെ സി.ഐ.ടി.യു സംഘമാണ് ആക്രമിച്ചത്. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. മാനേജര്‍ ജോയ്, മറ്റൊരു ജീവനക്കാരന്‍ നവീന്‍ ചന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ മുത്തൂറ്റ് ശാഖകള്‍ക്കും റീജണല്‍ ഓഫിസുകള്‍ക്കും പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇന്നലെ ശാഖ സുഖമമായി തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍ പോലീസ് സംരക്ഷണം ഉണ്ടായിരുന്നില്ല.