ഉത്സവം കഴിഞ്ഞ് മടങ്ങിയ 4 പേര്‍ അമിത വേഗത്തില്‍ വന്ന കാറിടിച്ച് മരിച്ചു

തൃശൂര്‍: കാര്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞു കയറി നാലു മരണം. തൃശൂര്‍ കൊറ്റനല്ലൂരില്‍ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. സുബ്രന്‍ മകള്‍ പ്രജിത, ബാബു,വിപിന്‍ എന്നിവരാണ് മരിച്ചത്. തുമ്പൂര്‍ അയ്യപ്പന്‍ കാവില്‍ ഉത്സവം കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം.

കാറിലുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ മദ്യപിച്ചിരുന്നോ എന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രക്തം പരിശോധനക്കായി അയച്ചിട്ടുണ്ട്.