പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനം സുപ്രീം കോടതിയില്‍

ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍. നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളം സൂട്ട് ഹര്‍ജി നല്‍കി. ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സി.എ.എക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത്. നിയമം വിവേചനപരവും ഭരണ ഘടനാവിരുദ്ധവുമാണെമെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു. .

ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയയമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിനെതിരെ സംസ്ഥാനം നല്‍കുന്ന ഹര്‍ജിയാണ് സൂട്ട് ഹര്‍ജി. ഭരണഘടനയുടെ അനുച്ഛേദം 1341 പ്രകാരമാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പൗരത്വ നിയമ ദേദഗതിക്കെതിരെ ആദ്യം മുതലേ വന്‍ വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിരുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയവും കേരള നിയമസഭ പാസാക്കിയിരുന്നു.

നിയമഭേദഗതി പിന്‍വലിക്കണമെന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടിരുന്നു.