ഫിലിപ്പീന്‍സില്‍ താല്‍ അഗ്‌നിപര്‍വതം തീതുപ്പുന്നു; സ്ഫോടന സാധ്യത, ആളുകളെ ഒഴിപ്പിക്കുന്നു

മനില: ഫിലിപ്പീന്‍സില്‍ അഗ്‌നിപര്‍വത സ്ഫോട മുന്നറിയിപ്പ്. മനിലയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള താല്‍ അഗ്‌നിപര്‍വതത്തില്‍ നിന്നും ലാവ ഒഴുകിത്തുടങ്ങിയതോടെയാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ ദിവസം അഗ്‌നിപര്‍വതത്തില്‍ നിന്നും ചാരം
വമിച്ചിരുന്നു. 14 കിലോമീറ്ററോളം ചാരം വ്യാപിച്ചിട്ടുണ്ട്.

രാജ്യത്തെ സജീവ അഗ്‌നിപര്‍വതങ്ങളില്‍ ഒന്നാണ് താല്‍. അഗ്‌നിപര്‍വതത്തിന്റെ 17 കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ പൂര്‍ണമായും ഒഴിപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. നാലര ലക്ഷം ആളുകളെയാണ് പ്രദേശത്ത് നിന്ന് ഒഴിപ്പിക്കേണ്ടി വരിക. സമീപത്തെ തെരുവുകളും വീടുകളും അഗ്നിപര്‍വതത്തില്‍ നിന്നും വമിച്ച ചാരവും മറ്റ് അവശിഷ്ടങ്ങളും മൂലം മൂടിക്കിടക്കുകയാണ്.