കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുകയാണ്; വായ്പ വെട്ടിക്കുറച്ചതിനെതിരെ തോമസ് ഐസക്

തിരുവനന്തപുരം: കേരളത്തിനുള്ള വായ്പ വെട്ടിക്കുറച്ചതില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണ്. വര്‍ഷാവസാനം 10,233 കോടി രൂപ വരെ വായ്പ കിട്ടേണ്ട സാഹചര്യത്തില്‍ കിട്ടിയത് 1920 കോടി രൂപ മാത്രമാണ്.

കാരണം വിശദീകരിക്കാന്‍ കേന്ദ്രം തയ്യാറായില്ലെന്നും ധനമന്ത്രി പറഞ്ഞു. നഷ്ടപരിഹാര ധനസഹായം നല്‍കുന്നതില്‍ കേരളത്തെ തഴഞ്ഞു. വായ്പ പരിധി വെട്ടിക്കുറച്ചു. ജിഎസ്ടി നഷ്ടപരിഹാരം ഇതുവരെ കിട്ടിയിട്ടില്ല, എന്ന് തരുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് സാമ്പത്തിക ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിന് സംസ്ഥാനം നിര്‍ബന്ധിതമാവുകയാണ്.