ഷൂട്ടിങ് ലൊക്കേഷനില്‍ വഴുതിവീണ് മഞ്ജു വാര്യര്‍ക്ക് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്. മഞ്ജു നായികയാകുന്ന ചതുര്‍മുഖം എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചായിരുന്നു അപകടം .സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ മഞ്ജു നിലത്ത് വീഴുകയായിരുന്നു. ചാട്ടത്തിനിടെ വഴുതി പോയതാണ് വീഴാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

കാല്‍ ഉളുക്കിയതിനെ തുടര്‍ന്ന് മഞ്ജു വിശ്രമത്തിലാണ്. മറ്റു കുഴപ്പങ്ങള്‍ ഇല്ലെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. മഞ്ജുവും സണ്ണിവെയ്‌നും പ്രധാന താരങ്ങളാകുന്ന ചിത്രം നവാഗതരായ രഞ്ജിത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ചതുര്‍മുഖം.