ഡല്‍ഹിയില്‍ പേപ്പര്‍ പ്രിന്റിങ് പ്രസില്‍ തീപിടുത്തം; ഒരു മരണം

ഡല്‍ഹി: പേപ്പര്‍ പ്രിന്റിങ് പ്രസില്‍ തീപിടിച്ച് ഒരാള്‍ മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ വ്യാവസായിക മേഖലയായ പീതംപുരയിലാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. 32 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പുലര്‍ച്ചെ 2.40 ഓടെയാണ് തീപിടിച്ചത്.

മൂന്നുനില കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരാഴ്ച മുമ്പ് ദില്ലി പിരാ ഗര്‍ഹിയിലെ ബാറ്ററി ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചിരുന്നു.