ഇറാഖിലെ യു.എസ് എംബസിക്ക് നേരെ വീണ്ടും റോക്കാറ്റാക്രമണം

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം. ബഗ്ദാദിലെ സുരക്ഷാ മേഖലയില്‍ യു.എസ് എംബസിക്ക് 100 മീറ്റര്‍ അടുത്തായി രണ്ട് റോക്കറ്റുകള്‍ പതിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ആക്രമണം നടന്നതായി ഇറാഖ് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആളപായമില്ലെന്നും
സൈന്യം അറിയിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നാണ് സൂചന. ഇന്നലെ ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു.

ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമാണ് ആക്രമണമെന്നായിരുന്നു ഇറാന്റെ പ്രതികരണം. മിസൈല്‍ ആക്രമണം നടന്നതായി അമേരിക്കയും സ്ഥിരീകരിച്ചിരുന്നു. അമേരിക്ക കൂടുതല്‍ കുഴപ്പം ഉണ്ടാക്കിയാല്‍ കൂടുതല്‍ കടുപ്പമുള്ള പ്രതികരണമുണ്ടാകുമെന്ന് ഇറാന്‍ സായുധ സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് ബാഖിരി ഇന്നലെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.