സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍, പവന് 30,400

കൊച്ചി: ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി സ്വര്‍ണ്ണ വില. പവന് 30,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3800 രൂപയുമാണ് വില. പവന് 520 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇന്നലെ സ്വര്‍ണവില ഗ്രാമിന് 40 രൂപ കുറഞ്ഞിരുന്നു. പവന് 320 രൂപ കുറഞ്ഞ് 29880 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്. ഇറാന്‍-യുഎസ് സംഘര്‍ഷം രൂക്ഷമായതോടെയാണ് ഇന്ത്യയില്‍ സ്വര്‍ണ്ണ വില റെക്കോഡിലെത്തിയത്.