നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ജനുവരി 22 രാവിലെ ഏഴ് മണിക്ക്

ഡല്‍ഹി: നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ക്കും മരണ വാറന്റ് പുറപ്പെടുവിച്ചു. നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഈ മാസം 22 ന് രാവിലെ ഏഴ് മണിക്ക്. കേസിലെ നാല് പ്രതികള്‍ക്കാണ് വധശിക്ഷ. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ആരാച്ചാരാകും വധശിക്ഷ നടപ്പാക്കുക. മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് സിംഗ് എന്നീ നാല് പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇക്കാര്യം അറിയിച്ചു.

വിധി നടപ്പാക്കുന്നത് കൂട്ടബലാല്‍സംഘം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ്. വധശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ 2018 ഡിസംബറില്‍ നിര്‍ഭയയുടെ മാതാപിതാക്കള്‍ പട്യാല ഹൈക്കോടതിയെ കോടതിയെ സമീപിച്ചിരുന്നു. 2012 ഡിസംബര്‍ പതിനാറിനാണ് ഡല്‍ഹിയില്‍ ഓടുന്ന ബസിനുള്ളില്‍ രാജ്യത്തെ നടുക്കിയ കൂട്ടബലാല്‍സംഗം നടന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം ഡിസംബര്‍ ഇരുപത്തിയൊന്‍പതിന് നിര്‍ഭയ സിംഗപ്പൂരിലെ ആശുപത്രിയില്‍വച്ചാണ് മരിച്ചത്