കാറും ബസും കൂട്ടിയിടിച്ച് നാലുമരണം, പത്തു പേര്‍ക്ക് പരിക്ക്

വൈക്കം: കോട്ടയം വൈക്കത്ത് വാഹനാപകടത്തില്‍ നാല് മരണം. വൈക്കം ചേരുംചുവടില്‍ കാറും ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉദയംപേരൂര്‍ സ്വദേശികളായ സൂരജ്, അച്ഛന്‍ വിശ്വനാഥന്‍, അമ്മ ഗിരിജ, ബന്ധു അജിത എന്നിവരാണ് മരിച്ചത്. ബസിലുണ്ടായിരുന്ന 10 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

ബസ് അമിത വേഗതയില്‍ കാറിന് മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ മതിലില്‍ ബസ് ഇടിച്ചുനിന്നു. കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നാല് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടത്തെ തുടര്‍ന്ന് വൈക്കം-എറണാകുളം പാതയില്‍ വാഹന ഗതാഗതം സ്തംഭിച്ചു.