വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മരണം

വടകര: കോഴിക്കോട് വടകര കണ്ണൂക്കരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ദമ്പതികളും മകനും മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ പത്മനാഭനും (56), പങ്കജാക്ഷിയമ്മയും (50) മകനുമാണ് മരിച്ചത്. തീര്‍ഥയാത്ര കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവാഹനങ്ങളും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുയായിരുന്നു.