ജെ.എന്‍.യു ഗുണ്ടാ വിളയാട്ടം; നാലു പേര്‍ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ക്യാംപസില്‍ കഴിഞ്ഞ ദിവസമുണ്ടായ ഗുണ്ടാ വിളയാട്ടത്തില്‍ നാലു പേര്‍ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്. പുറത്തു നിന്നുള്ളവരാണ് കസ്റ്റഡിയിലായതെന്നും റിപ്പോര്‍ട്ടുണ്ട്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ഹോസ്റ്റലിലും ക്യാംപസിലും ആക്രമണം അഴിച്ചുവിട്ടത്.

സര്‍വകലാശാലയിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്ക്കെതിരെ സമരം ചെയ്യുന്ന
വിദ്യാര്‍ത്ഥികളെയാണ് അന്‍പതോളം വരുന്ന സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പിന്തുണച്ചുകൊണ്ട് അധ്യാപകര്‍ നടത്തിയ യോഗത്തിനിടെയായിരുന്നു ആക്രമണം. എ.ബി.വി.പി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ക്യാംപസിന് പുറത്തുനിന്നുളളവരും സംഘത്തിലുളളതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.