ഇറാന്റെ 52 കേന്ദ്രങ്ങള്‍ അക്രമിക്കും; ഭീഷണി മുഴക്കി വീണ്ടും ട്രംപ്

വാഷിങ്ടണ്‍: ഇറാനെതിരെ ഭീഷണി മുഴക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയെ ആക്രമിച്ചാല്‍ ഇറാന്റെ അധീനതയിലുള്ള 52 സ്ഥലങ്ങള്‍ അക്രമിക്കുമെന്നാണ് ഭീഷണി. ഇതില്‍ ചിലത് ഇറാനും ഇറാന്റെ സംസ്‌ക്കാരത്തിനും ഏറെ പ്രധാനപ്പെട്ടതാണെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ഇത് ഇറാനെ സംബന്ധിച്ച് ഏറെ കാഠിന്യമേറിയതായിരിക്കുമെന്നും ട്രംപ് ചൂണ്ടിക്കാട്ടി. മേഖലയിലെ സംഘര്‍ഷത്തിന് കുറവുണ്ടാവില്ലെന്ന സൂചനയാണ് ഇതിലൂടെ ട്രംപ് നല്‍കുന്നത്. അതേസമയം, മിലിറ്ററി കേന്ദ്രങ്ങള്‍ക്ക് പകരം സാംസ്‌ക്കാരിക നിലയങ്ങള്‍ അക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ ഏറെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.