ഉഗ്ര സ്ഫോടക ശേഷിയുള്ള 14 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍: കതിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ എരഞ്ഞോളി കുണ്ടുചിറയില്‍ നിന്ന് ഉഗ്ര സ്‌ഫോടന ശേഷിയുള്ള പതിനാല് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. ഇന്ന് കാലത്ത് രഹസ്യ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ കതിരൂര്‍ എസ്.ഐ ലീജീഷും സംഘവുമാണ് ബോംബുകള്‍ കണ്ടെടുത്തത്.

കുണ്ടുചിറ അണക്കെട്ടിന് സമീപം രണ്ട് ബക്കറ്റുകളിലായാണ് ബോംബുകള്‍ സൂക്ഷിച്ചിരുന്നത്. ബോംബ് കണ്ടെത്തിയ സ്ഥലം സി.പി.എം ശക്തി കേന്ദ്രമാണ്. അടുത്തിടെ നിര്‍മ്മിച്ചവയാണ് ബോംബുകളെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത ബോംബുകള്‍ ബോംബ് സ്‌ക്വാഡ് നിര്‍വ്വീര്യമാക്കും.