അമേരിക്കന്‍ വിമാനങ്ങള്‍ പാക് വ്യോമപാത ഒഴിവാക്കാന്‍ യു.എസ് നിര്‍ദ്ദേശം

വാഷിങ്ടണ്‍: അമേരിക്കന്‍ വിമാനങ്ങള്‍ പാകിസ്താന്‍ വ്യോമപാത ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശവുമായി യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍. തീവ്രവാദ ഭീഷണിയുള്ളതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പാകിസ്താനിലെ ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പാക് വ്യോമാതിര്‍ത്തി ഒഴിവാക്കി യാത്ര ചെയ്യാനാണ് കമേഴ്സ്യല്‍ വിമാനങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദേശം.

പാക് വ്യോമാതിര്‍ത്തി വഴി സഞ്ചരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്താനും നിര്‍ദേശിച്ചിട്ടുണ്ട്. വിഷയത്തില്‍ യു.എസ് വിമാനക്കമ്പനികള്‍ക്കും യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൈലറ്റ്മാര്‍ക്കും നോട്ടിസ് അയച്ചിട്ടുണ്ട്.