അട്ടപ്പാടിയില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ചികിത്സയില്‍ ആയിരുന്ന റേഞ്ച് ഓഫീസര്‍ മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ ഉണ്ടായ അപകടത്തില്‍ പെട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ മരിച്ചു. വനം വകുപ്പിന്റെ ജീപ്പ് ഭവാനിപ്പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പെട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശര്‍മിളയാണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ.

കൈവരി ഇല്ലാത്ത പാലത്തില്‍ നിന്ന് ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കഴിഞ്ഞ മാസം 24നാണ് അപകടം ഉണ്ടായത്. നേരത്തെ ചികിത്സയിലായിരുന്ന ഡ്രൈവര്‍ ഉബൈദ് മരിച്ചിരുന്നു. ചെമ്മണൂരിലെ പുഴക്ക് കുറുകെ ഉള്ള ചെറിയ പാലം മുറിച്ചു കടക്കുന്നതിനിടെ ജീപ്പ് മറിയുകയായിരുന്നു. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന കൈവരികള്‍ നന്നാക്കാത്തതാണ് ജീപ്പ് പുഴയിലേക്ക് മറിയാന്‍ പ്രധാനകാരണം.