ഡല്‍ഹിയില്‍ തീപിടിത്തം; കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി പേര്‍

ഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലുള്ള പീരാ ഗര്‍ഹിയിലെ ഫാക്ടറിയില്‍ തീപിടുത്തം.  തീപിടുത്തില്‍ കെട്ടിടം തകര്‍ന്നുവീണു. അഗ്‌നിശമനസേനാംഗങ്ങളുള്‍പ്പെടെ നിരവധി ആളുകളാണ്   കെട്ടിടത്തിന്റെ കീഴിലായി കുടുങ്ങിക്കിടക്കുന്നത്. തീപിടുത്തത്തെ തുടര്‍ന്ന് ഉണ്ടായ പൊട്ടിത്തെറിയിലാണ് കെട്ടിടം തകര്‍ന്നുവീണതെന്നാണ് അധികൃതര്‍ പറയുന്നത്.

കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്ന ആള്‍ക്കാരെ രക്ഷപ്പെടുത്താന്‍ അഗ്‌നിശമനാ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതും കെട്ടിടം തകര്‍ന്നുവീണതും. മുപ്പത്തിയഞ്ച് ഫയര്‍ എഞ്ചിനുകളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിരിക്കുന്നത്. പുലര്‍ച്ചെ നാലര മണിക്കാണ് കെട്ടിടത്തിന് തീ പിടുത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.