ഭീകര പ്രവര്‍ത്തനങ്ങളെ നേരിടാന്‍ സൈന്യം സജ്ജമെന്ന് കരസേന മേധാവി

ഡല്‍ഹി: ഇന്ത്യയുടെ പുതിയ കരസേന മേധാവിയായി നരവനെ ചുമതലയേറ്റു. ഭീകരവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നതില്‍ നിന്നും പാകിസ്ഥാന്‍ പിന്മാറണം എന്ന് ജനറല്‍ എം.എം നരവാനെ മുന്നറിയിപ്പ് നല്‍കി. തീവ്രവാദ ഉറവിടങ്ങളില്‍ മുന്‍കൂട്ടി ആക്രമണം നടത്താനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. പാകിസ്ഥാന്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളെ നേരിടാന്‍ ഇന്ത്യക്ക് ഏതു സമയത്തും കഴിയുമെന്നും നരവാനെ വ്യക്തമാക്കി.

28-ാമത് കരസേന മേധാവിയായാണ് നരവനെ ചുമതലയേറ്റത്. അതേസമയം ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവത്ത് ഇന്ന് ചുമതലയേല്‍ക്കും. പ്രതിരോധ മന്ത്രാലയത്തില്‍ രാവിലെ പത്തിനാണ് ചുമതലയേല്‍ക്കല്‍ ചടങ്ങ്