ബിപിന്‍ റാവത്തിനെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആയി നിയമിച്ചു

ഡല്‍ഹി: കരസേനാ മേധാവി സ്ഥാനത്തു നിന്ന് വിരമിക്കുന്ന ബിപിന്‍ റാവത്തിനെ സംയുക്ത സേനാ മേധാവി സ്ഥാനമായ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആയി നിയമിച്ചു. കരസേനാ മേധാവി സ്ഥാനത്തു നിന്ന് നാളെ വിരമിക്കാനിരിക്കെയാണ് നിയമനം.

കരസേനാ മേധാവി എന്ന സ്ഥാനത്ത് മൂന്നു വര്‍ഷ മുഴുസമയ സേവനത്തിനു ശേഷമാണ് ബിപിന്‍ റാവത്ത് നാളെ വിരമിക്കുന്നത്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന സ്ഥാനം വഹിക്കുന്ന ആദ്യത്തെയാളാവും ജനറല്‍ ബിപിന്‍ റാവത്ത്. സൈന്യവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഉപദേശം നല്‍കുകയാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ പ്രധാന ചുമതല.