സൈനിക ബിരുദദാന പരേഡിനിടെ സ്ഫോടനം; ഒമ്പത് പേര്‍ കൊല്ലപ്പെട്ടു

റിയാദ്: യമനില്‍ സൈനിക ബിരുദദാന ചടങ്ങിനിടെയുണ്ടായ സ്ഫോടനത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ യമനിലെ ദാലിയ നഗരത്തില്‍ ഞായറാഴ്ച്ചയാണ് സ്‌ഫോടനം നടന്നത്. വിമത വിഭാഗമായ ഹൂതികള്‍ തൊടുത്തു വിട്ട മിസൈല്‍ പതിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവം നടന്ന സ്ഥലത്തിന് സമീപത്ത് നിന്നായി ഇറാന്‍ അനുകൂല ഹൂതി വിമതരായ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരേഡിനിടെ വിശിഷ്ടാതിഥികള്‍ക്കായി തയ്യാറാക്കിയ പ്രത്യേക സ്ഥലത്തിന് സമീപമാണ് സ്ഫോടനം നടന്നതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.