പ്ലാസ്റ്റിക് നിരോധനം ജനുവരി ഒന്ന് മുതല്‍; കടയടപ്പ് സമരമെന്ന് വ്യാപാരികള്‍

കോഴിക്കോട്: ജനുവരി ഒന്ന് മുതല്‍ സംസ്ഥാന വ്യാപകമായി പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്തെ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

വന്‍കിട കച്ചവടക്കാരെ സഹായിക്കാനാണ് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് വ്യാപാരികള്‍ ആരോപിച്ചു. ബദല്‍ സംവിധാനം ഒരുക്കാതെ പ്ലാസ്റ്റിക് നിരോധിക്കരുതെന്ന് വ്യാപാരികള്‍ പറഞ്ഞു.