പൗരത്വ നിയമത്തിനെതിരെ കോലം വരച്ച് പ്രതിഷേധിച്ചവര്‍ അറസ്റ്റില്‍

ചെന്നൈ: പൗരത്വ നിയമത്തിനെതിരെ കോലം വരച്ച് പ്രതിഷേധിച്ചവര്‍ അറസ്റ്റില്‍. നാല് സ്ത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. ചൈന്നെ ബസന്ത് നഗറിലാണ് സംഭവം. അറസ്റ്റിലായവരെ ബസന്ത് നഗറിലെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയിട്ടുണ്ട്.

ഇവരുടെ ഫോണ്‍ അടക്കം പോലീസ് പിടിച്ചെടുത്തു അറസ്റ്റിലായവരെ ജാമ്യത്തില്‍ എടുക്കാന്‍ എത്തിയ അഭിഭാഷകരെ പോലീസ് തടയുകയും ചെയ്തു. നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡി.എം.കെയുടെ നേതൃത്വത്തില്‍ തമിഴ്നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിച്ച മഹാറാലിയില്‍ പങ്കെടുത്ത എം.കെ.സ്റ്റാലിന്‍ അടക്കം 8000 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.