പൗരത്വ നിയമ ഭേദഗതി; വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിക്കു പരാതി നല്‍കും

ഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരേ ജാമിയ വിദ്യാര്‍ത്ഥികള്‍ തുടരുന്ന സമരം വീണ്ടും ശക്തമാക്കുന്നു. ക്യാംപസില്‍ നടന്ന പോലീസ് നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, മാനവവിഭവശേഷി മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കാന്‍ സമരസമിതി തീരുമാനിച്ചിട്ടുണ്ട്. ഷെഹീന്‍ ബാഗിലും സീലംപൂരിലും പ്രതിഷേധങ്ങള്‍ കടുപ്പിക്കും.

അടുത്ത മാസം 12ന് ദില്ലി രാംലീലാ മൈതാനിയില്‍ രണ്ട് ലക്ഷം പേരെ പങ്കെടുപ്പിച്ചുള്ള പ്രതിഷേധ സംഗമത്തിന് ഒരുങ്ങുകയാണ് സമരസമിതി. വിദ്യാര്‍ത്ഥി പ്രക്ഷോഭം ഇന്ന് പതിനെട്ടു
ദിവസം പിന്നിടുകയാണ്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരേ പോലീസ് തുടരുന്ന മര്‍ദനമുറകളില്‍ നിന്നൊന്നും തെല്ലും സമരക്കാര്‍ പിറകോട്ടുപോയിട്ടില്ല. മാത്രമല്ല കൂടുതല്‍ ആവേശത്തോടെയാണ് അവര്‍ പോര്‍മുഖത്തേക്ക് കുതിക്കുന്നത്.

പോലീസിന്റെ പീഡനമുറകള്‍ക്കൊന്നും ഇവരുടെ ഇച്ഛാശക്തിയെ തകര്‍ക്കാനുമായിട്ടില്ല. ഇന്നലെ യു.പി ഭവന്‍ ഉപരോധിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ക്യാംപസിനു മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടരും. ദരിയാഗഞ്ചില്‍ നടന്ന പ്രതിഷേധത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒമ്പത് പേരുടെ ജാമ്യാപേക്ഷയിന്മേല്‍ ഇന്ന് ഡല്‍ഹി കോടതി വിധി പറയാനിരിക്കുകയാണ്. നേരത്തെ മജിസ്റ്റീരിയല്‍ കോടതി 15 പേരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. വാദത്തിനിടെ ജാമ്യാപേക്ഷയെ ഡല്‍ഹി പോലീസ് ശക്തമായി എതിര്‍ത്തിരുന്ന